അമേരിക്കൻ വിമാനങ്ങൾക്കേർപ്പെടുത്തിയ നിരോധനം ചൈന പിൻവലിച്ചു

ബീജിങ്: ചൈനയിൽ യുഎസ് വിമാനങ്ങൾക്കേർപ്പെടുത്തിയ നിരോധനം ചൈന പിൻവലിച്ചു. ചൈനയിൽ കൊറോണവ്യാപനം രൂക്ഷമായതിനെ തുടർന്ന് മാർച്ച് 12 മുതൽ ചൈന ഏതാനും ചില അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് നിയന്ത്രണമേർപെടുത്തിയിരുന്നു.

കൊറോണ മഹാമാരിയെ കൈകാര്യം ചെയ്തതുൾപ്പെടെയുളള വിഷയങ്ങളെച്ചൊല്ലി യുഎസ് യും ചൈനയും തമ്മിലുള്ള ബന്ധം വഷളായതോടെ യു.എസ് വിമാനങ്ങൾക്ക് ചൈന യാത്രാനുമതിയും പുതുക്കിനൽകിയിരുന്നില്ല . അതേസമയം ചൈനീസ് വിമാനങ്ങൾക്ക് യുഎസിൽ പ്രവേശനാനുമതി തുടർന്നിരുന്നു.
ജൂൺ ഒന്നു മുതൽ വിമാന സർവീസുകൾക്ക് അനുമതി നൽകണമെന്ന് ചൈനയോട് അമേരിക്ക അഭ്യർഥിച്ചിരുന്നു. എന്നാൽ അമേരിക്കയുടെ അഭ്യർഥന ചൈന മാനിച്ചിരുന്നില്ല

എന്നാൽ ചൈനീസ് വിമാന കമ്പനികളുടെ അമേരിക്കയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെക്കുമെന്ന് അമേരിക്കയും ഈയിടെ പറഞ്ഞിരുന്നു . ജൂൺ 16 മുതൽ ചൈനീസ് വിമാനക്കമ്പനികളുടെ അമേരിക്കയിലേക്കുള്ള സർവീസ് നിർത്തിവെക്കാനായിരുന്നു അമേരിക്കയുടെ നീക്കം.
അതേസമയം അമേരിക്കയുടെ ഈ പുതിയ നീക്കത്തിന് പിന്നാലെയാണ് ആണ് ചൈന യുഎസ് വിമാനങ്ങൾക്കേർപ്പെടുത്തിയ നിരോധനം പിൻവലിച്ചിരിക്കുന്നത്.