Home Local News കുവൈറ്റിൽ രണ്ട് മലയാളികൾ മരിച്ചു; ഒരാൾ മരിച്ചത് കൊറോണ ബാധിച്ച്

കുവൈറ്റിൽ രണ്ട് മലയാളികൾ മരിച്ചു; ഒരാൾ മരിച്ചത് കൊറോണ ബാധിച്ച്

0

കുവൈറ്റ്: കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ അടക്കം രണ്ട് മലയാളികൾ കുവൈറ്റിൽ മരിച്ചു.

ചെങ്ങന്നൂർ പുത്തൻകാവ്​ സ്വദേശി ജോസഫ്​ മത്തായി (50) ജഹ്​റ ആശുപത്രിയിലാണ് മരണമടഞ്ഞത്‌. ദോഹ പവർ പ്ലാൻറിൽ ടെക്​നീഷ്യനായി ജോലി ചെയ്ത്‌ വരികയായിരുന്നു ഇദ്ദേഹം.

അടൂർ ഏഴംകുളം എടുമൺ ഇടത്തറ പള്ളിക്കൽ തെക്കേതിൽ ജോർജ്ജ്‌ (51) കൊറോണ ബാധിച്ച് ചികിൽസയിലിരിക്കെയാണ് മരിച്ചത്. 18 വർഷമായി കുവൈറ്റിൽ പ്രവാസിയായ ഇദ്ദേഹം അൽ ഘാനിം ഇന്റർ നാഷനൽ കമ്പനിയിൽ ടെക്നിഷ്യൻ ആയി ജോലി ചെയ്ത്‌ വരികയായിരുന്നു. ഭാര്യ ജൂലി ജോർജ്ജ്‌. മക്കൾ അലക്സ്‌. അലൻ.

LEAVE A REPLY

Please enter your comment!
Please enter your name here