പത്തനംതിട്ട സ്വദേശി മസ്ക്കറ്റിൽ ഹൃദയാഘാതംമൂലം മരിച്ചു

മസ്​കറ്റ്​: പത്തനംതിട്ട സ്വദേശി മസ്​കറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോന്നി തണ്ണിത്തോട്​ ആഞ്ഞിലിമൂട്ടില്‍ തമ്പിയുടെ മകന്‍ ഷിബിന്‍ (35) ആണ്​ മരിച്ചത്​. ബുധനാഴ്​ച രാവിലെ താമസ സ്​ഥലത്ത്​ ഹൃദയാഘാതം ഉണ്ടായതിനെതുടര്‍ന്ന്​ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സുല്‍ത്താന്‍ ഖാബൂസ്​ സര്‍വകലാശാല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മബേല അല്‍ സലാമ പോളിക്ലിനിക്കിലെ നഴ്​സിങ്​ ജീവനക്കാരനാണ്​. കഴിഞ്ഞ മൂന്ന്​ വര്‍ഷമായി ഒമാനിലുണ്ട്​.

ഭാര്യ ഷീന മാത്യു നഖല്‍ ഹെല്‍ത്ത്​ സെന്ററില്‍ നഴ്​സ്​ ആയി ജോലി ചെയ്യുന്നു. മകൻ: ഹാനോക്ക്​ (നാല്​ വയസ്​).