ഉത്രയെ പാമ്പ് കടിപ്പിച്ചു കൊന്ന കേസ്; അടൂരിൽ ക്രൈംബ്രാഞ്ച് ബാങ്ക് പരിശോധന പൂർത്തിയാക്കി

പത്തനംതിട്ട: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പ് കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് അടൂരിലെ ബാങ്ക് പരിശോധന ക്രൈംബ്രാഞ്ച് പൂർത്തിയാക്കി. 10 പവൻ സ്വർണം ലോക്കറിലുണ്ട്. ആറു പവൻ സ്വർണം കാർഷിക വായ്പയ്ക്ക് ഈടായി നൽകി. സൂരജിനെ ബാങ്കിന് അടുത്തു കൊണ്ടുവന്നെങ്കിലും അകത്തേക്കു പ്രവേശിപ്പിച്ചില്ല. പ്രതികളെ എത്തിച്ച് വീണ്ടും തെളിവെടുപ്പു നടത്തുമെന്നു ഡിവൈഎസ്പി എ.അശോക് കുമാർ അറിയിച്ചു.

ഉത്രയെ പാമ്പ് കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് കേരള വനിതാ കമ്മിഷന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. ഭർത്താവ് സൂരജിന്റെ കുടുംബാംഗങ്ങൾക്ക് എതിരെ ഗാർഹിക, സ്ത്രീധന പീഡന കേസുകൾ നിലനിൽക്കുമെന്ന് റിപ്പോർട്ടിലുള്ളതായി വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ പറഞ്ഞു. റിപ്പോർട്ട് കൊല്ലം ജില്ലാ റൂറൽ എസ്പിക്കു കൈമാറും.