ഹൈദരാബാദ്: ബാർബർ ഷോപ്പുകൾ വീണ്ടും തുറന്ന് ദിവസങ്ങൾക്കകം നഗരത്തിൽ ബാർബർക്ക്
കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത് വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു.
മൽക്കാജ്ഗിരിയിലെ മല്ലികാർജുനനഗറിലെ ഹനുമാൻപേട്ടിൽ രണ്ട് ജോലിക്കാരുമായി ഒരാഴ്ച മുമ്പ് ആണ് സലൂൺ തുറന്നത്.
പനിയും ചുമയും ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് ആയി പോവുകയായിരുന്നു.
അവിടെ നിന്നും നല്ലകുണ്ടയിലെ ആശുപത്രിയിലേക്ക് നിർദ്ദേശിച്ചത് തുടർന്ന് അദ്ദേഹത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
അദ്ദേഹത്തിൻറെ ഭാര്യയും മകനും രണ്ടു ജീവനക്കാരും പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെടുന്നുണ്ട്. ഇവരെ ക്വാറന്റൈനിൽ വിട്ടു.