കുവൈറ്റിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു ; രണ്ടുപേർ മരിച്ചത് ഹൃദ്രോഗം ബാധിച്ച്

കുവൈറ്റ് : മൂന്ന് മലയാളികൾ കൂടി കുവൈറ്റിൽ മരിച്ചു. ഹൃദ്രോഗം ബാധിച്ച് രണ്ടുപേരും കൊറോണ ബാധിച്ച് ഒരാളുമാണ് മരിച്ചത്. തിരുവനന്തപുരം ജഗതി പുത്തൻ വീട്‌ അലിസൺ മാധവൻ( 65) , തൃക്കരിപ്പൂർ ഇടയിലക്കാട്‌ സ്വദേശി മുണ്ടയിൽ രാജൻ (48)എന്നിവരാണു ഹ്യദ്രോഗം ബാധിച്ച് താമസ സ്ഥലങ്ങളിൽ മരിച്ചത്. കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന മലപ്പുറം തിരൂർ ബിപി. അങ്ങാടി മൂർക്കത്തിൽ സുന്ദരം (63 ) ആണു മരിച്ചത്.

മഹബൂല ബ്ലോക്ക്‌ രണ്ടിലാണു അലിസൺ താമസിച്ചിരുന്നത്‌. റിയൽ എസ്റ്റേറ്റ്‌ ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ശ്രീകുമാരി. മൂന്നു മക്കളുണ്ട്‌.

അബ്ബാസിയയിലെ താമസ സ്ഥലത്താണു രാജൻ മരിച്ചത്‌.സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ പ്രിജി. ഒരു മകനുണ്ട്‌.

കൊറോണ വൈറസ്‌ ബാധയെ തുടർന്ന് സുന്ദരം അമീരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കുവൈറ്റിൽ റെസ്റ്റോറന്റ് ജീവനക്കാരനാണ്. ഭാര്യ ദീപ. മക്കൾ കാർത്തിക , കാർത്തിക്‌.