Home National പാചക വാതകത്തിന് 11.50 ₹ വില കൂട്ടി

പാചക വാതകത്തിന് 11.50 ₹ വില കൂട്ടി

0

ന്യൂഡെൽഹി: പാചക വാതക സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വർധിപ്പിച്ചു. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി. കൂട്ടിയ തുക ഉപഭോക്താക്കൾക്ക് സബ്സിഡിയായി ലഭിക്കും. വാണിജ്യ സിലിണ്ടറിന് 109 രൂപയും കൂട്ടി. പുതിയ വില 1125 ആയി വർധിച്ചു.
മൂന്ന് മാസത്തിനിടയിൽ ഇതാദ്യമായാണ് പാചക വാതക വില എണ്ണ കമ്പനികൾ വർധിപ്പിക്കുന്നത്. 

കൂട്ടിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യാന്തര വിപണിയിലെ വില കൂടിയതാണ് ഇന്ത്യയിലും വില വർധിപ്പിക്കാൻ കാരണമെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here