കൊല്ലം സ്വദേശി ഒമാനിൽ കൊറോണ ബാധിച്ച് മരിച്ചു

മസ്​കറ്റ്: കൊറോണ വൈറസ്​ ബാധിച്ച്​ ചികിത്സയിലിരുന്ന മലയാളി ഒമാനിൽ മരിച്ചു. കൊല്ലം അഞ്ചൽ ഇടമുളയ്​ക്കൽ കൈപ്പള്ളി ജംഗ്ഷൻ സ്വദേശി വിജയനാഥ്​ വിശ്വനാഥ്​ (68) ആണ്​ മരിച്ചത്​. ഞായറാഴ്​ച ഉച്ചയോടെയാണ്​ ആരോഗ്യ മന്ത്രാലയം മരണവിവരം സ്​ഥിരീകരിച്ചത്​.

റോയൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മസ്​കറ്റിൽ വാദികബീറിൽ താമസിക്കുന്ന മകനെ സന്ദർശിക്കാനെത്തിയതായിരുന്നു. ഒമാനിലെ 44ാമത്തെ കൊറോണ​ മരണമാണിത്​.