മുംബൈ: ഗുജറാത്തിലെ കൊറോണ വൈറസ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
അഹമ്മദാബാദില്‍ ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെുത്ത പരിപാടിയാണ് നമസ്തേ ട്രംപ്. ലോകാരോഗ്യ സംഘടന ജനുവരിയില്‍ തന്നെ കൊറോണ മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ‘നമസ്തേ ട്രംപ്’ പരിപാടിയുമായി മുന്നോട്ട് പോയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തിയ പൊതുസമ്മേളനമാണ് ഗുജറാത്തിൽ കൊറോണ വൈറസ് വ്യാപിപ്പിച്ചതെന്നത് നിഷേധിക്കാനാവില്ല. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികൾ ഡൽഹിയും മുംബൈയും സന്ദർശിച്ചു. ഇത് വൈറസ് വ്യാപനത്തിന് ആക്കം കൂട്ടി എന്നാണ് റൗത്ത് പറഞ്ഞത്.
കൂടാതെ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് കേന്ദ്രസർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ ലോക്ക്ഡൗൺ നിയന്ത്രണം എടുത്തു കളയാനുള്ള ചുമതല നൽകിയിരിക്കുന്നത് സംസ്ഥാനങ്ങൾക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊറോണ വൈറസ് കേസുകളുടെ വർദ്ധനവിന് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.