Home Covid-19 ആശങ്കയ്ക്ക് അയവ് ; അമേരിക്ക,സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി രാജ്യങ്ങളിൽ കൊറോണ മരണം കുറയുന്നു

ആശങ്കയ്ക്ക് അയവ് ; അമേരിക്ക,സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി രാജ്യങ്ങളിൽ കൊറോണ മരണം കുറയുന്നു

0

വാഷിംഗ്ടൺ: ആശങ്കയ്ക്ക് ചെറിയ അയവ് നൽകി ലോകത്ത് പലയിടത്തും നിന്നും ആശ്വാസ വാർത്ത. കൊറോണ ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും കൊറോണ ഭീതി വിതച്ച അമേരിക്ക, സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളിൽ മരണ സംഖ്യയിൽ കാര്യമായ കുറവ്.
അമേരിക്കയില്‍ മുന്‍പ് ഉണ്ടായിരുന്ന സാഹചര്യങ്ങളെ അപേക്ഷിച്ച് മരണനിരക്കില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.

രോഗബാധിതരുടെ എണ്ണം കൂടുമ്പോഴും ഈ രാജ്യങ്ങൾ രോഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. ആദ്യത്തെ അലംഭാവമാറ്റി വച്ച് ജാഗ്രതയോടെ ജനങ്ങൾ കൊറോണയെ പ്രതിരോധിക്കുന്നതാണ് മരണ നിരക്ക് കുറയാൻ കാരണങ്ങളിലൊന്നായി ചൂണ്ടി കാണിക്കപ്പെടുന്നത്.

അതേ സമയം ലോകത്ത് കൊറോണ ബാധിതർ 61 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,077 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. ഇന്നലെ മാത്രം 1.23 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 61.50 ലക്ഷം കടന്നു. രോഗമുക്തി നേടിയവരെ മാറ്റിനിര്‍ത്തിയാല്‍ നിലവില്‍ 30.49 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 53,499 പേരുടെ നില ഗുരുതരമാണ്.

ഇന്നലെ 1,008 പേരാണ് മരിച്ചത്. പുതിയതായി 22,882 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ആകെ മരണം 1.05 ലക്ഷം, രോഗബാധിതര്‍ 18.16 ലക്ഷം. അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിലാണ് കൂടുതല്‍ മരണം ഇന്നലെ ഉണ്ടായത്. 890 പേര്‍ മരിച്ചതോടെ ബ്രസീലിലെ മരണനിരക്ക് 28,834 ആയി ഉയര്‍ന്നു. ആകെ രോഗികളുടെ എണ്ണം 4.98 ലക്ഷം.

മെക്‌സിക്കോയില്‍ 371 പേരും യുകെയില്‍ 215 പേരും ഇന്ത്യയില്‍ 205 പേരും റഷ്യയില്‍ 181 പേരും പെറുവില്‍ 141 പേരും ഇറ്റലിയില്‍ 111പേരും ക്യാനഡയില്‍ 94 പേരുമാണ് കൊറോണയെ തുടര്‍ന്ന് ഇന്നലെ മരണമടഞ്ഞത്. സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മരണങ്ങളില്‍ വളരെയേറെ കുറവ് വന്നിട്ടുണ്ട്. ചൈനയില്‍ പുതിയതായി നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അമേരിക്കയില്‍ 1.05 ലക്ഷം, യുകെ 38,376, ഇറ്റലി 33,340, ബ്രസീല്‍ 28,834, ഫ്രാന്‍സ് 28,771, സ്‌പെയിന്‍ 27,125 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ ആകെ മരണം.

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യ രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്നു. ലോകത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ 16മതാണ് സൗദി. ഇന്നലെ 22 പേര്‍ മരിക്കുകയും 1,618 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സൗദിയിലെ ആകെ മരണം 480 ആയി. രോഗികളുടെ എണ്ണം 83,384. ഖത്തറില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 36 പേര്‍ മരിച്ച ഖത്തറില്‍ 55,262 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇന്നലെ മാത്രം 2,355 പേര്‍ക്ക് ഇവിടെ കൊറോണ സ്ഥിരീകരിച്ചു.

രണ്ടുപേര്‍ കൂടി മരിച്ചതോടെ യുഎഇയില്‍ ആകെ 262 ആയി മരണം. രോഗികളുടെ എണ്ണം 33,896. കുവൈത്തില്‍ 11 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. 26,192 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച കുവൈത്തില്‍ ഇതുവരെ 205 പേര്‍ മരിച്ചു. ബഹ്‌റൈനില്‍ രണ്ടുപേരും ഒമാനില്‍ ഒരാളുമാണ് കൊറോണ മൂലം ഇന്നലെ മരിച്ചത്. ആകെ 17 പേര്‍ മരിച്ച ബഹ്‌റൈനില്‍ 10,793 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിരുന്നു. ഒമാനില്‍ 10,423 പേര്‍ കൊറോണ ബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 42 പേരാണ് ഇവിടെ മരണമടഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here