Home World കുവൈറ്റിൽ 1008 പേർക്കുകൂടി കൊറോണ ; 11 പേർ മരിച്ചു

കുവൈറ്റിൽ 1008 പേർക്കുകൂടി കൊറോണ ; 11 പേർ മരിച്ചു

0

കുവൈറ്റ് : കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ1008 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം26192 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. ഇവരിൽ 8125 പേർ ഇന്ത്യക്കാരാണ്.

കൊറോണ വൈറസിനെ തുടർന്ന് ഇന്ന് 11 പേർ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 205 ആയി. ഇന്ന് 883പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 10156 ആയി. ആകെ. 15831 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 206 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇങ്ങനെ. സ്വദേശികൾ 287, ഈജിപ്ത്‌കാർ 161.,ബംഗ്ലാദേശികൾ 133 മറ്റുള്ളവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ‌

LEAVE A REPLY

Please enter your comment!
Please enter your name here