Home National ഡെൽഹി കലാപം: അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥിനി നതാഷ നര്‍വാളിനെതിരെ യുഎപിഎ ചുമത്തി

ഡെൽഹി കലാപം: അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥിനി നതാഷ നര്‍വാളിനെതിരെ യുഎപിഎ ചുമത്തി

0

ന്യൂ ഡെൽഹി: ഡെൽഹി കലാപക്കേസില്‍ അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥിനി നതാഷ നര്‍വാളിനെതിരെ യുഎപിഎ ചുമത്തി. കൂടെ അറസ്റ്റിലായ ദേവാംഗനക്കെതിരെയും യുഎപിഎ ചുമത്തും. ഇരുവരും സ്ത്രീപക്ഷ കൂട്ടായ്മയായ പിഞ്ച്റ തോഡ് പ്രവര്‍ത്തകരാണ്. ഡൽഹി കലാപകേസിൽ ‌ യുഎപിഎ ചുമത്തപ്പെട്ട ഒന്‍പതാമത്തെ ആളാണ് നതാഷ. ഫെബ്രുവരി 23ന് ഡെൽഹി ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 186, 353 തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് ഇവര്‍ സമരം നടത്തിയത്.

കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണിനിടയിൽ മെയ് 24നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദേവാംഗന കാലിത, നതാഷ നര്‍വാള്‍ എന്നിവരെ വീടുകളില്‍ നിന്നാണ് അറസ്റ്റ്‌ ചെയ്തത്. വടക്കുകിഴക്കന്‍ ഡെൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 23 ന് തൊട്ടടുത്ത ദിവസം ജാഫറബാദിലാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 186,353 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. സര്‍ക്കാര്‍ ഉദ്യോസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍. കൃത്യനിര്‍വഹണം തടസപ്പെടുത്താനായി അക്രമം അഴിച്ചുവിടല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here