Home Local News തമിഴ്നാട് നാമക്കലിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

തമിഴ്നാട് നാമക്കലിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

0

സേലം: തമിഴ്നാട് നാമക്കലിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കൊല്ലം സ്വദേശികളായ ജോജോ വർഗീസ്, ജിജോ വർഗീസ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ സേലം കഴിഞ്ഞ് നാമക്കൽ ബൈപാസിലൂടെ സഞ്ചരിക്കുമ്പോൾ ആണ് അപകടം ഉണ്ടായത്.

ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന ഇരുവരും സഞ്ചരിച്ച കാർ വിളക്ക് കാലിൽ തട്ടുകയായിരുന്നു. ജിജോ സംഭവ സ്ഥലത്ത് വച്ചു മരിച്ചു. ജോജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here