ഭോപ്പാൽ: കൊറോണ സമയത്ത് ഭോപ്പാലിൽ നിന്നുള്ള ലോക്സഭാ എംപി പ്രഗ്യാ സിങ് താക്കൂറിനെ കാണാനില്ലെന്ന് പരിഹസിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രഗ്യയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളിൽ ‘ഗംഷുദാ കി തലാഷ്’ (കാണാതായവർക്കായി തിരയുക) എന്ന് രേഖപ്പെടുത്തിയിക്കുന്നത്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഭോപ്പാലിലെ നിവാസികൾ ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്താണ് അവരുടെ എംപിയെ കാണാതായിരുന്നത്.
വോട്ടർമാർ വോട്ടു രേഖപ്പെടുത്തുന്നതിന് മുമ്പ് ചിന്തിക്കണം. ഒരു വശത്ത് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗ് വോട്ടെടുപ്പ് പരാജയപ്പെട്ടിട്ടും മുഴുവൻ സമയവും പ്രവർത്തിക്കുന്നു, എന്നാലിപ്പോൾ നഗരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗം എവിടെയും ഇല്ല. ഭാവിയിൽ, പ്രയാസകരമായ സമയങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കാൻ കഴിയാത്ത അത്തരം ജനങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കരുത്. പ്രജ്ഞാ താക്കൂറിനോട് വരാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അവർക്ക് ഇപ്പോൾ സ്വന്തം സർക്കാരുണ്ട്. വിഷമിക്കേണ്ട കാര്യമില്ല എന്നാണ് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമലേശ്വർ പട്ടേൽ പറഞ്ഞത്.
അതേസമയം പ്രഗ്യാ താക്കൂർ ഇപ്പോൾ കണ്ണിനും കാൻസറിനും എയിംസിൽ ചികിത്സതേടുകയാണ് എന്നാണ്
എംപിയുടെ അഭാവത്തെ ന്യായീകരിച്ച് കൊണ്ട് ബിജെപി വക്താവ് രാഹുൽ കോത്താരി പറഞ്ഞത്. പലചരക്ക് സാധന വിതരണം, സാമൂഹിക അടുക്കളയിലൂടെ ഭക്ഷണം വിതരണം തുടങ്ങിയ നിരവധി പ്രവൃത്തികൾ അവർ നടത്തുന്നുണ്ടെന്നും കോതാരി പറഞ്ഞു.
ഈ മാസം ആദ്യം നടന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ മുഖ്യമന്ത്രി കമൽ നാഥിന്റെയും മകൻ നകുൽ നാഥിന്റെയും കാണാനില്ലെന്ന് പറഞ്ഞുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ട് നേതാക്കളെയും കണ്ടെത്തുന്നവർക്ക് 21,000 രൂപ പാരിതോഷികവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ ആണ് വന്നത്.
ജ്യോതിരാദിത്യ സിന്ധ്യ, മുൻ മന്ത്രിമാരായ ഇമാർട്ടി ദേവി, ലഖാൻ സിംഗ് യാദവ് എന്നിവരെ കാണാനില്ലെന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്ററുകളും ഈ മാസം ഗ്വാളിയറിന്റെ ചമ്പൽ പ്രദേശത്ത് സ്ഥാപിച്ചിരുന്നു.