ആലപ്പുഴയിൽ കൊറോണ നീരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു

ആലപ്പുഴ: ജില്ലയിൽ കൊറോണ നീരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി (38)യാണ് മരിച്ചത്. 

അബുദാബിയിൽ നിന്നെത്തിയ ഇയാൾ കൊറോണ കെയർ സെന്‍ററില്‍ നിരീക്ഷണത്തിലായിരുന്നു.
ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളജിലാണ് മരണം സംഭവിച്ചത്.

അതേസമയം  ഇദ്ദേഹത്തിന്റെ കൊറോണ സ്രവപരിശോധനാ ഫലം ഇന്ന് വൈകീട്ടോട് കൂടിയേ ലഭ്യമാകുകയുള്ളൂ. എന്നാൽ ഇദ്ദേഹം ഗുരുതരമായ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. അബുദാബിയില്‍ നിന്ന് നാട്ടില്‍ എത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് കൊറോണ കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്.