ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ വ്യാപനം രൂക്ഷമായി. ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് അര ലക്ഷത്തിലേറെ കൊറോണ കേസുകൾ. കൊറോണ മരണ നിരക്കിൽ ഇന്ത്യ ചൈനയെ മറികടന്നു. ഇന്ത്യയിൽ വ്യാഴാഴ്ച മാത്രം 175 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 4706 ആയി ഉയർന്നു. 4634 പേരാണ് ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചത്. കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് മൂലം ഇന്ത്യ ചൈനയെ മറികടന്നേക്കാം എന്ന് നേരത്തെ ആരോഗ്യ മന്ത്രാലയവും മറ്റും പറഞ്ഞിരുന്നു.
ഇതേ സമയം 24 മണിക്കൂറിനിടെ 7466 പുതിയ കൊറോണ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് വരെ ഉള്ളതിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ കണക്കാണ് ഇത്. ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം പ്രതിദിനം വർധിച്ചു കൊണ്ടിരിക്കുന്നത് വലിയ ആശങ്കയാണ് രാജ്യത്ത് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. 1,65,799 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 89,987 ഇപ്പോഴും ചികിത്സയില് ഉണ്ട്. പ്രതിദിന പരിശോധന ഒരു ലക്ഷത്തോളം ആയി ഉയർത്തിയപ്പോൾ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്.