ജീപ്പിനുള്ളില്‍ വനിത എസ്ഐയെ അപമാനിക്കാന്‍ ശ്രമം; പോലീസ് ഡ്രൈവര്‍ സിയാദിന് സസ്‌പെന്‍ഷൻ

തൊടുപുഴ : പൊലീസ് ജീപ്പിനുള്ളില്‍ വനിത എസ്.ഐ.യെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിയാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രാത്രി പട്രോളിങ്ങിനിടെയിലാണ് പൊലീസ് ജീപ്പിനുള്ളിൽ വെച്ച് സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ്ഐയെ ഇയാൾ അപമാനിക്കാൻ ശ്രമിച്ചത്.
കൊറോണ നിയമ ലംഘനങ്ങൾ കണ്ടെത്താനായി വനിത എസ്ഐയും ഡ്രൈവറായ പൊലീസുകാരനും പട്രോളിങ്ങിന് ഇറങ്ങിയിരുന്നു. ടൗണിൽ പൊലീസ് വാഹനം നിർത്തിയിട്ടു വനിത എസ്ഐ പരിശോധന ആരംഭിച്ചു. 

എന്നാൽ ഉയർന്ന രക്തസമ്മർദത്തിനു മരുന്നു കഴിച്ചിരുന്ന ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് എസ്ഐ ജീപ്പിലിരുന്നു. ഇടയ്ക്കു മയങ്ങിപ്പോയ ഇവരെ കൂടെയുണ്ടായിരുന്ന പൊലീസുകാരൻ ഉറക്കത്തിനിടെ അപമാനിച്ചതായാണ് ആരോപണം. ഇവർ സ്റ്റേഷനിൽ മടങ്ങി എത്തി മുതിർന്ന ഉദ്യോഗസ്ഥരോട് പരാതി പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജില്ലാ പോലീസ് മേധാവി സിയാദിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു