Home National ദക്ഷിണ മുംബൈയിൽ ഹോട്ടൽ ഫോർച്യൂണിൽ തീപിടിത്തം

ദക്ഷിണ മുംബൈയിൽ ഹോട്ടൽ ഫോർച്യൂണിൽ തീപിടിത്തം

0

മുംബൈ: ദക്ഷിണ മുംബൈയിലെ അഞ്ച് നില ഹോട്ടലിനു വൻ തീപിടിത്തം. മെട്രോ സിനിമയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഹോട്ടൽ ഫോർച്യൂണിലാണ് തീപിടിത്തം ഉണ്ടായത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

ഹോട്ടലിന്റെ ഒന്നും മൂന്നും നിലകളിലാണ് തീ പടർന്നതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തങ്ങൾക്കായി കുറഞ്ഞത് എട്ട് ഫയർ എഞ്ചിനുകളെങ്കിലും സ്ഥലത്തെത്തിയിട്ടുണ്ട്.

തീപ്പിടിത്തുമുണ്ടായ സമയത്ത് ഹോാട്ടലിൽ 25 ഡോക്ടർമാർ താമസിച്ചിരുന്നതായി അഗ്നിശമസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരെ 25 പേരെയും സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചു. അതേസമയം തീപ്പിടിത്തമുണ്ടായതിന്റെ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരും നഴ്സുമാരുമുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർക്ക് വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് ബ്രഹൻ മുൻസിപ്പൽ കോർപറേഷൻ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here