തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 10 പേർ രോഗമുക്തരായി. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ. തമിഴ്നാട്ടിൽ നിന്ന് വന്നത് 5 പേർ. തെലങ്കാനയിൽ നിന്നും 1, ദില്ലി, 3, കർണാടക, ഡെൽഹി, ആന്ധ്രാപ്രദേശ് ഓരോരുത്തർ വീതം. സമ്പർക്കത്തിലൂടെ 3 പേർ. ആകെ ഇതുവരെ രോഗബാധിതരുടെ എണ്ണം 1004 ആയി.
മദ്യവിൽപ്പന നാളെ തുടങ്ങാനിരിക്കുകയാണ്. വിദേശത്ത് നിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമടക്കം നിരവധിപ്പേർക്ക് കൊറോണ വീണ്ടും സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തന്നെ വിലയിരുത്തിയിരുന്നതാണ്. പരീക്ഷ കടുത്ത സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്.
വിദേശങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 173 ആയെന്ന് മുഖ്യമന്ത്രി പറഞ്ഞു.