Home National സൈക്ലിങ് ഫെഡറേഷന്റെ ട്രയൽസിനു ക്ഷണം നിരസിച്ചു ജ്യോതികുമാരി; മെട്രിക്കുലേഷൻ പൂർത്തിയാക്കാൻ ആഗ്രഹം

സൈക്ലിങ് ഫെഡറേഷന്റെ ട്രയൽസിനു ക്ഷണം നിരസിച്ചു ജ്യോതികുമാരി; മെട്രിക്കുലേഷൻ പൂർത്തിയാക്കാൻ ആഗ്രഹം

0

പറ്റ്ന: ദേശിയ സൈക്ലിങ് ഫെഡറേഷന്റെ ട്രയൽസിനു ക്ഷണം നിരസിച്ചു ജ്യോതികുമാരി. പരിക്കുപറ്റി സർജറി കഴിഞ്ഞിരിക്കുന്ന തന്റെ അച്ഛനെയും പുറകിലിരുത്തി ലോക് ഡൗണിൽ 1200 കിലോമീറ്റർ ദൂരം സൈക്കിളോടിച്ച് ഗ്രാമത്തിലെത്തിയ ജ്യോതികുമാരിയെ ദേശീയ സൈക്ലിങ് ഫെഡറേഷൻ ട്രയൽസിനു ക്ഷണിച്ചിരുന്നു. എന്നാൽ പഠനത്തിനാണ് പ്രഥമ പരിഗണനയെന്നു ചൂണ്ടിക്കാട്ടി ജ്യോതികുമാരി ട്രയൽസിനുള്ള ക്ഷണം നിരസിച്ചിരിക്കുകയാണ്.

ഡൽഹിയിലെ ഐജിഐ സ്റ്റേഡിയം ക്ലോപ്ലക്സിലേക്കാണ് ജ്യോതികുമാരിയെ ട്രയൽസിനു ക്ഷണിച്ചിരുന്നത്, തുടർന്ന് നാഷണൽ സൈക്ലിങ് അക്കാദമിയിൽ പരിശീലനം നേടാമെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്.

ആദ്യം എന്റെ പഠനം പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. ഇത്രയും നീണ്ട യാത്രയ്ക്കു ശേഷം ശാരീരികമായി ക്ഷീണിച്ച അവസ്ഥയാണ്. നേരത്തെ എന്റെ കുടുംബ പ്രശ്നങ്ങൾ കാരണവും വീട്ടിലെ ജോലികൾ ഏറ്റെടുക്കേണ്ടി വന്നതിനാലും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ആദ്യം മെട്രിക്കുലേഷൻ പൂർത്തിയാക്കാനാണ് ആഗ്രഹിക്കുന്നത് എന്നുമാണ് ജ്യോതികുമാരി പറയുന്നത്. മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുകയാണെന്ന് അച്ഛൻ മോഹൻ പാസ്വാനും പറയുന്നത്. എന്നാൽ ലോക്ക്ഡൗണിനു ശേഷം തീർച്ചയായും ട്രയൽസിന് അയക്കുമെന്നും ഇപ്പോൾ അവളുടെ പഠനം പൂർത്തിയാക്കണമെന്നു തന്നെയാണ് ഞങ്ങളുടെയും ആഗ്രഹമെന്നുമാണ് പാസ്വാൻ പറയുന്നത്.

അതേസമയം ജ്യോതികുമാരിയുടെ പഠന ചെലവുകൾ ഏറ്റെടുക്കാമെന്ന് ലോക്ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ കഴിഞ്ഞ ദിവസം വാഗ്ധാനം ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മകൾ ഇവാൻക ട്രംപ് അടക്കം പല പ്രമുഖരും ജ്യോതികുമാരിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here