മിന്നൽ മുരളി സെറ്റ് തകർത്ത കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കും; ജാമ്യം ലഭിക്കാനിടയില്ല

ആലുവ: കാലടിയിൽ ടോവിനോ തോമസ്- ബേസിൽ മുരളി ചിത്രമായ മിന്നൽ മുരളിയുടെ ഷൂട്ടിംഗ് സെറ്റ് തകർത്ത കേസിലെ പ്രതികളെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.

ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്തിനാൽ ജാമ്യം ലഭിക്കാൻ സാധ്യത കുറവാണ്. ജാമ്യമില്ലാ വകുപ്പുകളായ സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുക, പകൽ സമയത്ത് മോഷണം നടത്തുക( സെക്ഷൻ 454) വീട്ടിൽ കയറി മോഷണം(380) കൂടാതെ, അനധികൃത സംഘം ചേരൽ, മാരകായുധങ്ങളുമായി സംഘം ചേരൽ, അതിക്രമിച്ച് കേറുക, സ്വത്ത് വകകൾക്കു നാശ നഷ്ടം വരുത്തുക എന്നിവ ചേർത്താണ് കേസെടുത്തത്.

മലയാറ്റൂർ സ്വദേശി രതീഷ്, കാലടി സ്വദേശി രാഹുൽ, എന്നിങ്ങനെ രണ്ടു പ്രതികളെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പത്തോളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വിവിധ സിനിമ സംഘടനകളുടെയും മഹാ ശിവരാത്രി ആഘോഷ സമിതിയുടെയും പരാതിയെ തുടർന്നാണ് കേസ് അന്വേഷിക്കുന്നത്.