Home Local News കേരളത്തിൽ ഒരു കൊറോണ മരണംകൂടി ; മരിച്ചത് കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആയിഷ

കേരളത്തിൽ ഒരു കൊറോണ മരണംകൂടി ; മരിച്ചത് കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആയിഷ

0

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആയിഷ (62) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

നാഡീ സംബന്ധമായ അസുഖത്തിന് ഇവര്‍ ചികിത്സയിലായിരുന്നു. ഇവരുടെ കുടുംബത്തിലെ ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇവര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here