വിമാനക്കമ്പനികളുടെ താൽപര്യമല്ല, ജനങ്ങളുടെ ആരോഗ്യമാണ് കേന്ദ്രം പരിഗണിക്കേണ്ടത്: സുപ്രീം കോടതി

ന്യൂഡെൽഹി : ജനങ്ങളുടെ ആരോഗ്യത്തിലാണ് കേന്ദ്ര സർക്കാർ ഉത്കണ്ഠപ്പെടേണ്ടതെന്നും അല്ലാതെ വിമാനക്കമ്പനികളുടെ കാര്യത്തിലല്ലയെന്നു സുപ്രീം കോടതി. വന്ദേ ഭാരത് ദൗത്യത്തിലേർപ്പെട്ട എയർ ഇന്ത്യ വിമാനങ്ങളിലെ സീറ്റു ക്രമീകരങ്ങളുമായി ബന്ധപെട്ടു എയർ ഇന്ത്യയും കേന്ദ്രസർക്കാരും സുപ്രീം കോടതിയിൽ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്.

നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന ഡിജിസിഎ മാർഗനിർദേശം വന്ദേഭാരത് ദൗത്യത്തിലേർപ്പെട്ട എയർ ഇന്ത്യ വിമാനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ പൈലറ്റ് ആയ ദേവേൻ യോഗേഷ് കനാനിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ
ഈ മാർഗനിർദേശം അസാധുവാണെന്ന് എയർ ഇന്ത്യ കോടതിയെ അറിയിച്ചത്. എന്നാൽ നടുവിലത്തെ സീറ്റ് നൽകുന്നത് നിർത്തലാക്കണമെന്ന് ബോബെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതേ തുടർന്നാണ് എയർ ഇന്ത്യയും കേന്ദ്രസർക്കാരും സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിദേശത്തുനിന്ന് സർവീസ് നടത്തുന്ന വിമാനങ്ങളിൽ
നടുക്കത്തെ സീറ്റുകളിൽ യാത്രക്കാരെ ഇരുത്താമെന്ന് സുപ്രീംകോടതി ഉത്തരവ് ഇട്ടു . അടുത്ത 10 ദിവസം ഇങ്ങനെ സർവീസ് നടത്താൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അനുമതി നൽകി. 10 ദിവസത്തെ സർവീസുകൾ അവസാനിച്ചാൽ നടുവിലെ സീറ്റുകൾ ഒഴിച്ചിടണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

എന്നാൽ വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള വിമാനങ്ങളിൽ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നത് സാമാന്യബോധമാണെന്നും കൊറോണ വ്യാപനം തടയാൻ വിമാനത്തിനകത്തും സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണ്. ജനങ്ങളുടെ ആരോഗ്യത്തിലാണ് കേന്ദ്ര സർക്കാർ ഉത്കണ്ഠപ്പെടേണ്ടത് അല്ലാതെ വിമാനക്കമ്പനികളുടെ കാര്യത്തിലല്ലായെന്നും സുപ്രിം കോടതി കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി.

വിദഗ്ധരുമായി ചേർന്ന യോഗത്തിന് ശേഷമാണ് ഇടയ്ക്കുള്ള സീറ്റിൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും തുഷാർ മെഹ്ത പറഞ്ഞു.