ഒന്നാം പേജിൽ 1000 ചരമവാർത്തകൾ; കൊറോണ ദുരന്ത സ്മരണയിൽ ന്യൂയോർക്ക് ടൈംസ്പത്രം

ന്യൂയോർക്ക്: കൊറോണ ബാധിച്ച് മരിച്ചവർക്ക് ആദരവ് അർപ്പിച്ച് ന്യൂയോർക്ക് ടൈംസ്. അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ച 1000 പേരെ ഒന്നാം പേജിൽ ഒറ്റവരിയിൽ ഹൃദയസ്പർശിയായി ചെറിയ വാക്കുകളിൽ അനുസ്മരിച്ചാണ് ന്യൂയോർക്ക് ടൈംസ് പത്രം കൊറോണ ദുരന്തത്തിൻ്റെ നേർക്കാഴ്ചയായത്.’ യു എസ് മരണങ്ങൾ ഒരു ലക്ഷത്തിലേക്ക്; വിലമതിക്കാനാവാത്ത നഷ്ടം’. എന്ന തലക്കെട്ടോടെയാണ് ന്യൂയോർക്ക് ടൈംസ് 1000 മരണക്കുറിപ്പ് കൊടുത്തത്.

ഇതൊരു വെറുമൊരു പേരുകളുടെ ലിസ്റ്റല്ല, അവർ നമ്മളായിരുന്നു. ആയിരം പേർ അമേരിക്കയിലെ മരണസംഖ്യയിൽ ഒരു ശതമാനമേ പ്രതിഫലിപ്പിക്കുന്നുള്ളൂ. എങ്കിലും ആരും വെറും സംഖ്യകളല്ല, എന്ന ചെറിയ മുഖവരയോടെയാണ് ചരമക്കുറിപ്പുകൾ ചേർത്തത്.

അമേരിക്കൻ ഐക്യനാടുകളിൽ കൊറോണ മരണം
ഒരു ലക്ഷത്തോളം അടുക്കുന്നതിനെ തുടർന്നാണ് വൈറസ്‌ ബാധ മൂലം മരിച്ചവരുടെ സ്മരണക്കായി ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ഒന്നാം പേജ് സമർപ്പിച്ചത്‌.

ജോ ഡിഫി, നാഷ്വില്ലെ, ഗ്രാമി പുരസ്‌കാരം നേടിയ സംഗീത താരം, ന്യൂയോർക്ക് സിറ്റിയിലെ 87 കാരിയായ ലീല എ. ഫെൻ‌വിക്, ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ കറുത്ത വനിത എന്നിവരുടെ മരണവും ഇവർ ആദ്യപേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവരെ കൂടാതെ ന്യൂയോർക്ക് സിറ്റിയിലെ 69 കാരനായ മൈൽസ് കോക്കർ, ജയിലിൽ നിന്ന് മോചിതനായ റൂത്ത് സ്കാപിനോക്, റോസ്വില്ലെ, കാലിഫ്ജോർദാൻ ഡ്രൈവർ ഹെയ്ൻസ്, സിദാർ റാപ്പിഡ്സ്, അയോവ എന്നിവരെയും ഉൾപ്പെടുത്തി.

100 വർഷത്തിനിടയിൽ ആളുകൾ തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്ന് വരും തലമുറ മനസ്സിലാക്കണമെന്ന് പത്രത്തിന്റെ ദേശീയ എഡിറ്റർ മാർക്ക് ലെയ്സി അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് മഹാമാരി ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യമാണ് അമേരിക്ക. മരണങ്ങളിലും അണുബാധകളുടെ എണ്ണത്തിലും. ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് യുഎസിൽ 99,300 മരണങ്ങളും 1.67 ദശലക്ഷം വൈറസ് കേസുകളുമാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരണം ഒരു ലക്ഷത്തിലേക്ക് അടുക്കും