ഗള്‍ഫില്‍ അധ്യാപകനടക്കം മൂന്ന് മലയാളികള്‍ കൊറോണ ബാധിച്ച് മരിച്ചു

അബൂദാബി: കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ അധ്യാപകനടക്കം മൂന്ന് മലയാളികള്‍ കൂടി മരിച്ചു. അബൂദബിയില്‍ രണ്ട് പേരും കുവൈറ്റില്‍ ഒരാളുമാണ് ഇന്ന് കൊറോണ ബാധിച്ച് മരിച്ചത്. അധ്യാപകനായ കണ്ണൂര്‍ പാനൂര്‍ സ്വദേശി അനിൽകുമാർ (50) അബൂദബിയില്‍ കൊറോണ ബാധിച്ച് മരിച്ചു. അബൂദാബി മുസഫയിലെ സൺറൈസ് സ്‌കൂളിലെ സീനിയർ ഹിന്ദി അധ്യാപകനായിരുന്നുഅനിൽകുമാർ. മെയ് ഏഴു മുതൽ കൊറോണ ബാധിതനായി ചികിൽസയിലായിരുന്നു.ഭാര്യ രാഗിണി (സൺറൈസ് സ്‌കൂൾ മാത്തമാറ്റിക്സ് അധ്യാപിക ).

തൃശൂര്‍ കാട്ടൂര്‍ സ്വദേശി കാട്ടിലപ്പീടികയില്‍ ഫിറോസ് ഖാനും (45) അബൂദബിയില്‍ കൊറോണ ബാധിച്ച് മരിച്ചു. അബൂദബി ശൈഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

മലപ്പുറം കൊണ്ടോട്ടി സ്വദേശി ചോലക്കര വീട്ടിൽ ബദറുൽ മുനീറാണ്(38) കുവൈറ്റില്‍ കൊറോണ ബാധിച്ച് മരിച്ചത്. കൊറോണ പോസിറ്റിവ് ആയതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 117 ആയി.