Home Covid-19 പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കൊറോണ: കൊല്ലത്തെ വിക്ടോറിയ ആശുപത്രി പൂട്ടി

പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കൊറോണ: കൊല്ലത്തെ വിക്ടോറിയ ആശുപത്രി പൂട്ടി

0

കൊല്ലം: പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സിച്ച ആശുപത്രി പൂട്ടി. കൊല്ലം ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ വിക്ടോറിയ ഹോസ്പിറ്റലാണ് പൂട്ടിയത്.

കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപമാണ് വിക്ടോറിയ ഹോസ്പിറ്റലും. ഇവിടെ അണുവിമുക്തമാക്കുന്നതുവരെ ഇഎസ്‌ഐ ആശുപത്രിയിലാകും രോഗികള്‍ക്ക് ചികിത്സ നല്‍കുക. രോ​ഗം സ്ഥിരീകരിച്ച യുവതിയുടെ ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ തുടര്‍ പരിശോധനയില്‍ കൊറോണ സ്ഥരീകരിക്കുകയായിരുന്നു. ഹോട്ട്‌സ്‌പോട്ടായ കല്ലുവാതുക്കല്‍ സ്വദേശി ആയതിനാലാണ് ഇവര്‍ക്ക് ആദ്യം പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here