ഡെല്‍​ഹി എ​യിം​സിലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കൊറോണ ബാ​ധി​ച്ച്‌ മ​രി​ച്ചു

ന്യൂ​ഡെല്‍​ഹി: ഡെല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കൊറോണ ബാ​ധി​ച്ച്‌ മ​രി​ച്ചു. എയിംസിലെ ശ്വാസകോശ വിഭാഗം ഡയറക്ടറായിരുന്ന ഡോ. ജിതേന്ദ്രനാഥ് പാണ്ഡേ (78) ആണ് മരിച്ചത്. ഇതേ വിഭാഗത്തിലാണ് കൊറോണ ബാധിതരുടെ ചികിത്സ നടക്കുന്നത്. ഡെല്‍​ഹിയിലെ മുതിര്‍ന്ന ഡോക്ടറായ സംഗീത റെഡ്ഡിയാണ് ഡോ. ജിതേന്ദ്രനാഥ് പാണ്ഡേയുടെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.

എ​യിം​സ് പ​ള്‍​മോ​ണോ​ള​ജി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് പ്ര​ഫ​സ​റും ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു ജി​തേ​ന്ദ്ര. ആ​ഴ്ച​ക​ളാ​യി ഇ​ദ്ദേ​ഹം കൊറോണ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​യിം​സി​ലെ ഒ​രു മെ​സ് ജോ​ലി​ക്കാ​ര​ന്‍ കൊറോണ ബാ​ധി​ച്ച്‌ മ​രി​ച്ചി​രു​ന്നു. ത​ല​സ്ഥാ​ന​ത്ത് നി​ര​വ​ധി ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രു​മാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ​ത്. മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും ഗുജറാത്തിനും പിന്നില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച ഇടമാണ് ഡൽഹി.
നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവിടെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിൽ ദില്ലിയിലെ തീവ്ര ബാധിത മേഖലകളുടെ എണ്ണം 78 ൽ നിന്ന് 92 ആയി കൂടി. 24 മണിക്കൂറിനിടെ ദില്ലിയില്‍ 591 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12910 ആയി ഉയര്‍ന്നു.