ദുബായ്: ദുബായിൽ കഴിഞ്ഞദിവസം മരിച്ച കോഴിക്കോട് സ്വദേശിക്ക് കൊറോണ സ്ഥീരികരിച്ചു. പാവങ്ങാട് ഷെറിൻ കോട്ടേജിൽ അനസ് പത്തുകാലനാണ് (60) മരണശേഷം നടത്തിയ പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ ഇദ്ദേഹം ഈ മാസം 19 ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. എന്നാൽ ഇയാൾക്ക് കൊറോണ രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു.
വർഷങ്ങളായി സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനസ് പ്രമുഖ ഷോപ്പിങ് മാളിലെ സുരക്ഷാ ചുമതലയിലായിരുന്നു. എന്നാൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സഹപ്രവർത്തകരെ ഐസോലേഷനിലക്ക് മാറ്റിയതായി സ്ഥാപനം അറിയിച്ചു. ഭാര്യ:മൈമൂന, മക്കൾ: ഷെറിൻ, സലാഹ്, സുഹൈൽ. മരുമകൻ: മുഹമ്മദ് സുധീർ