ദുബായ്: കൊറോണ ബാധിച്ച് ആലപ്പുഴ സ്വദേശി ദുബായിൽ മരിച്ചു.ആലപ്പുഴ വണ്ടാനം വഞ്ചിക്കൽ ജോബിൻ്റെ മകൻ ജോഫി (40)യാണ് മരിച്ചത്.രണ്ടു മാസം മുമ്പ് നാട്ടിൽ പോയി വന്നതാണ്. ഭാര്യയും മൂന്ന് കുട്ടികളുമൊത്ത് ദുബായിലാണ് താമസം. സംസ്ക്കാരം കൊറോണ പ്രോട്ടോക്കോൾ പ്രകാരം ദുബായിൽ നടക്കും.
മാതാവ് സിജെ മേരിക്കുട്ടി (റിട്ട. അധ്യാപിക).