കാഠ്മണ്ഡു : നേപ്പാളില്‍ ആറ് മണിക്കൂറിനിടെ ഇരട്ട ഭൂചലനങ്ങള്‍. ഭൂകമ്പത്തെ തുടര്‍ന്ന് ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഇടത്തരം തീവ്രത അനുഭവപ്പെട്ട ചലനങ്ങളാണ് ഉണ്ടായതെന്ന് നാഷണല്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.
ഇന്ന് പടിഞ്ഞാറന്‍ നേപ്പാളിലെ ദര്‍ച്ചുല ജില്ലയിലാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 3 രേഖപ്പെടുത്തി. തുടര്‍ന്ന് രാവിലെ 8.14 ഓടെ കാഠ്മണ്ഡുവില്‍ നിന്നും കിഴക്ക് 15 കിലോമീറ്റര്‍ അകലെയുള്ള ഭക്താപ്പൂര്‍ ജില്ലയില്‍ റിക്ടര്‍ സ്കെയില്‍ 3.4 രേഖപ്പെടുത്തിയ ചലനവുമുണ്ടായി. ഭക്താപ്പൂരില്‍ അനന്തലിംഗേശ്വര്‍ മേഖലയായിരുന്ന ചലനത്തിന്റെ പ്രഭവ കേന്ദ്രം. കാഠ്മണ്ഡു നഗരത്തിനും സമീപ പ്രദേശങ്ങളിലും നേരിയ തോതില്‍ ഭൂചലനങ്ങളുടെ പ്രകമ്പനം അനുഭവപ്പെട്ടു.