ജനങ്ങൾ വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: കൊറോണ വൈറസിനെതിരെ ഫലപ്രദമായ ഒരു വാക്സിൻ കണ്ടുപിടിക്കുന്നതുവരെ ജനങ്ങൾ വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഫോൺ മുഖാന്തരം ജനങ്ങൾക്ക് ആരോഗ്യ സേവനം ലഭ്യമാക്കാൻ സജ്ജമാക്കിയ ‘കൊറോണ ടെലി ഹെൽത്ത് പോർട്ടൽ’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വാക്സിൻ വികസിപ്പിക്കുന്നതുവരെ നമ്മൾ ഈ വൈറസിനൊപ്പം കുറച്ചുകാലം ജീവിക്കണം, വികസിത രാജ്യങ്ങൾക്ക് പോലും ഈ സാഹചര്യത്തെ നേരിടാൻ ഫലപ്രദമായി കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം കോറോണക്കെതിരെ പോരാടാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

ടെലി വിദ്യാഭ്യാസത്തിനായി ഞങ്ങൾ മുമ്പ് ഒരു സംരംഭം ആരംഭിച്ചു, ഇപ്പോൾ ടെലി ആരോഗ്യത്തിനായി ഈ സംരംഭം ആരംഭിക്കുകയാണ്, ”അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 നാല് മണിക്കൂറിനുള്ളിൽ 1,932 പുതിയ കേസുകൾ ആണ് പാകിസ്ഥാനിൽ റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ രാജ്യത്തൊട്ടാകെയുള്ള കൊറോണ വൈറസ് ബാധിതരുടെ എണ്ണം 45,898 ആയി ഉയർന്നു.