ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർ കൊറോണ കണ്ടൈൻമെന്റ് സോണുകളിലല്ല താമസിക്കുന്നതെന്ന സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
പനി, ചുമ, ശ്വാസതടസ്സം എന്നിവ തുടങ്ങിയ ഇല്ലെന്നും , ക്വാറന്റീനിൽ ആയിരുന്നില്ലെന്നും , കഴിഞ്ഞ രണ്ടു മാസത്തിന് ഇടയിൽ കൊറോണ പോസറ്റീവ് ആയിട്ടില്ലെന്നുമാണ് സത്യവാങ്മൂലം നൽകേണ്ടത്. സത്യവാങ്മൂലം നൽകുന്നവർക്ക് മാത്രമേ ബോർഡിങ് പാസ് നൽകുകയുള്ളൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ ഏതു സംസ്ഥാനത്തേക്കാണോ പോകുന്നത് ആ സംസ്ഥാനത്തെ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചോളാമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണം. തെറ്റായ വിവരങ്ങൾ നൽകി വിമാനയാത്ര നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പ്രായമായവർ, ഗർഭിണികൾ എന്നിവർ യാത്ര ഒഴിവാക്കണമെന്നും മന്ത്രാലയം പുറത്ത് ഇറക്കിയ മാർഗരേഖയിൽ ആവശ്യപ്പെട്ടിട്ടുണ്ട്
യാത്രക്കാരുടെ മൊബൈലില്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നതുള്പ്പടെയുളള മാര്‍ഗ നിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ പുറപ്പെടുവിച്ചിരുന്നു.