14 പേർ മരിച്ചു; ഉം​ഫുൻ പശ്ചി​മ​ബം​ഗാ​ളി​ലും ഒ​ഡീ​ഷ​യിലും നാശം വിതയ്ക്കുന്നു

കോ​ൽ​ക്ക​ത്ത/ ഭുവനേശ്വർ: പശ്ചി​മ​ബം​ഗാ​ളി​ലും ഒ​ഡീ​ഷ​യിലും ജീവനെടുത്തും നാശം വിതച്ചും ഉം​ഫുൻ ചു​ഴ​ലി​ക്കാ​റ്റ്. ക​ന​ത്ത​മ​ഴ​യ്ക്കൊ​പ്പം എ​ത്തി​യ ചു​ഴ​ലി​ക്കാ​റ്റി​ൽ പ​ശ്ചി​മ​ബം​ഗാ​ളി​ൽ 12 പേ​രും ഒ​ഡീ​ഷ​യി​ൽ ര​ണ്ടും പേ​രു​മാ​ണ് മ​രി​ച്ച​ത്. മ​ണി​ക്കൂ​റി​ൽ 190 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ൽ ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ചുഴലി ഇരു സംസ്ഥാനങ്ങളിലും വരുത്തിയത്.

5,500 വീ​ടു​ക​ളാ​ണ് പ​ശ്ചി​മ​ബം​ഗ​ളി​ൽ ത​ക​ർ​ന്ന​ത്. കോ​ൽ​ക്ക​ത്ത ന​ഗ​ര​ത്തി​ല​ട​ക്കം വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു. ഒ​ഡീ​ഷ​യി​ലും ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദി​ഗ, ബം​ഗ്ലാ​ദേ​ശി​ലെ ഹാ​തി​യ ദ്വീ​പ് എ​ന്നി​വ​യി​ലൂ​ടെ ചു​ഴ​ലി​ക്കാ​റ്റ് തീ​രം​തൊ​ട്ട​ത്.

പ​ശ്ചി​മ​ബം​ഗാ​ൾ, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് 6.5 ല​ക്ഷം പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചി​രു​ന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന(​എ​ൻ​ഡി​ആ​ർ​എ​ഫ്)​യു​ടെ 20 യൂ​ണി​റ്റ് ഒ​ഡീ​ഷ​യി​ലും 19 യൂ​ണി​റ്റ് ബം​ഗാ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ അ​ഞ്ചു ല​ക്ഷം പേ​രെ​യും ഒ​ഡീ​ഷ​യി​ൽ 1.58 ല​ക്ഷം പേ​രെ​യും സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ച​ത്. ക​ന​ത്ത​മ​ഴ​യി​ൽ ഇ​രു സം​സ്ഥാ​ന​ത്തെ​യും തീ​ര​മേ​ഖ​ല​യി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നു. മ​ണ്ണു​കൊ​ണ്ട് നി​ർ​മി​ച്ച വീ​ടു​ക​ൾ നി​ലം​പ​രി​ശാ​യി. റോ​ഡു​ക​ളി​ൽ വീ​ണ മ​ര​ങ്ങ​ൾ എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ മു​റി​ച്ചു മാ​റ്റി.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ സൂ​പ്പ​ർ സൈ​ക്ലോ​ണാ​യി രൂ​പ​പ്പെ​ട്ട ഉം​പു​ൻ ശ​ക്തി​ക്ഷ​യി​ച്ച് അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ക​യാ​യി​രു​ന്നു.