ആലപ്പുഴ: കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയായ ഗര്‍ഭിണിയുടെ ഭര്‍ത്താവിനാണ് ഇന്ന് ആലപ്പുഴയിൽ
രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതോടെ വൈറസ് ബാധിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണം ആറായി. മേയ് ഒമ്പതിന് കുവൈറ്റില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനത്തിലെത്തിയ ഇദ്ദേഹം ടാക്സിയില്‍ വീട്ടിലെത്തി ക്വാറന്റീനില്‍ ആയിരുന്നു. അദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കുവൈറ്റില്‍ നഴ്സായ യുവതി പൂര്‍ണഗര്‍ഭിണിയാണ്. ചെന്നിത്തല സ്വദേശിനിയായ യുവതിയുടെ വിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു. ഭര്‍ത്താവിനും കുവൈറ്റിലാണ് ജോലി. യുവതിയുടെ പിതൃസഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇരുവരും. പരിശോധനഫലങ്ങള്‍ പോസിറ്റിവ് ആണെന്ന് കണ്ടതോടെ ആംബുലന്‍സ് എത്തി ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.