മൈസൂരു: എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. കുടക് ജില്ലയിലെ കാജൂരിൽ താമസിക്കുന്ന 15 വയസ്സുകാരനാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചതെന്നാണ് പോലീസ് പറയുന്നത്. ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു.
കഴിഞ്ഞദിവസം എസ്എസ്എൽസി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചതോടെ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞതായി പോലീസ് അറിയിച്ചു. പരീക്ഷാ തീയതി പ്രഖ്യാപിച്ച വാർത്ത ടിവിയിൽ കണ്ടതിന് ശേഷം താൻ പരീക്ഷ എഴുതില്ലെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ കുട്ടി പരീക്ഷ സമ്മർദ്ദത്തിലായിരുന്നുവെന്നും പരീക്ഷ എഴുതാൻ താൽപ്പര്യമില്ലെന്നും രക്ഷിതാക്കളെ അറിയിച്ചതായുമാണ് എസ്പി സുമൻ ഡി പെന്നേക്കർ പറയുന്നത്.