ന്യൂയോര്‍ക്: യുഎസിലും കാനഡയിലും ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ പൗഡര്‍ വില്‍പന നിര്‍ത്തുന്നു. ഉല്‍പന്നത്തിൻ്റെ ഗുണനിലവാരമിലായ്മ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചതോടെ വിൽപ്പന കുറഞ്ഞു. തുടര്‍ന്ന് വിപണി കുത്തനെ ഇടിഞ്ഞതിനാലാണ് കമ്പനി സ്ഥലം കാലിയാക്കുന്നത്. പൗഡര്‍ നിരന്തരം ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ച അനവധി പേര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിക്കെതിരെ നിയമപരമായി പോരാടിയിരുന്നു. ഇതേ തുടർന്നാണ് കമ്പനിക്കെതിരെയുള്ള പ്രചരണം ശക്തമാകുകയും വിൽപ്പനയിൽ ഗണ്യമായി കുറവും രേഖപ്പെടുത്തുകയും ചെയ്തു.
പൗഡറില്‍ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്നും അത് കാന്‍സറിന് ഇടയാക്കുന്നുവെന്നും കാണിച്ച് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിക്കെതിരെ 19000ത്തിലേറെ പരാതികളാണ് നിലവിലുള്ളത്. എന്നാല്‍, വര്‍ഷങ്ങളായി ശാസ്ത്രീയ പരിശോധന നടത്തിയാണ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്നും കാന്‍സറിനു കാരണമാകുന്ന യാതൊന്നും പൗഡറില്‍ ഇല്ലെന്നുമാണ് കമ്പനിയുടെ വാദം. എന്നാൽ വില്‍പന നിര്‍ത്തിവെക്കാനുള്ള കമ്പനിയുടെ തീരുമാനം ജനകീയ വിജയമാണെന്ന് യു.എസ് പ്രതിനിധി രാജ കൃഷ്ണമൂര്‍ത്തി പ്രതികരിച്ചു. കമ്പനിക്കെതിരായ യു.എസ് കോണ്‍ഗ്രസിന്റെറ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് മൂര്‍ത്തിയാണ്.