ലഡാക്ക്: കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം പെട്രോളിങ് ശക്തമാക്കി ചൈനക്കാർ. ഇന്ത്യ- ചൈന നിയന്ത്രണ രേഖയിലുള്ള തടാകമാണ് പാങ്കോങ്.
നിയന്ത്രണരേഖയ്ക്ക് സമീപമുള്ള റോഡ് നിർമാണത്തിനും സൈനിക പട്രോളിങ്ങിനുമെതിരെ ചൈനീസ് സൈന്യം എതിർപ്പുയർത്തുന്നുമുണ്ട്. ചൈനക്കാർ പട്രോളിംഗ് ശക്തമാക്കി കൂടുതൽ ബോട്ടുകൾ തടാകത്തിൽ വിന്യസിച്ചിരിക്കുകയാണ്.
ഇന്ത്യൻ നിയന്ത്രണത്തിലുള്ള തടാകത്തിന്റെ 45 കിലോമീറ്റർ ഭാഗത്ത് വരെ ആധിപത്യം സ്ഥാപിക്കാനുള്ള സമാനമായ എണ്ണം ബോട്ടുകളും ഇന്ത്യൻ സൈന്യത്തിനുണ്ട്. “പടിഞ്ഞാറൻ മേഖലയിലെ (എൽഎസി) ചൈനീസ് അതിക്രമങ്ങളിൽ മൂന്നിലൊന്ന് ഭാഗവും നടക്കുന്നത് പാങ്കോംഗ് ത്സോയിലാണ്. തടാകത്തിലെ ബോട്ടുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുക മാത്രമല്ല, അവരുടെ പട്രോളിംഗ് പെരുമാറ്റം കൂടുതൽ ആക്രമണാത്മകവുമാണ്.
നേരത്തെ തടാകത്തിലെ പട്രോളിങ്ങിനായി മൂന്ന് ബോട്ടുകളാണ് ചൈന ഉപയോഗിച്ചിരുന്നത്. ഇപ്പോഴത് ഒമ്പതെണ്ണമായി ഉയർത്തി. നിലവിൽ ഇന്ത്യൻ സൈന്യത്തിന് ഇവിടെ മൂന്ന് ബോട്ടുകൾ മാത്രമാണ് ഉള്ളത്.
രണ്ട് വ്യത്യസ്ത ധാരണകൾക്കിടയിലുള്ള ഈ പ്രദേശം രണ്ട് സൈന്യങ്ങളും പതിവ് പട്രോളിംഗിലൂടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രദേശമാണ്.മേഖലയിൽ രണ്ടാഴ്ചക്ക് മുൻപ് ഇരുവിഭാഗങ്ങളിലെയും സൈനികർ തമ്മിൽ ശാരീരികമായി വാക്കേറ്റമുണ്ടായതിനെത്തുടർന്ന് തുടർന്ന് ചൈനക്കാർ നടത്തിയ പ്രകോപനപരമായ നീക്കമാണിത്.
1999ൽ കാർഗിൽ യുദ്ധത്തിൽ പാക് പടയെ
പാകിസ്ഥാനികളെ ഒഴിപ്പിക്കുന്നതിൽ ഇന്ത്യ തിരക്കിലായിരുന്നപ്പോൾ ചൈനീസ് സൈന്യം ഇവിടെ ചെറുവാഹനങ്ങൾക്ക് അനുയോജ്യമായ റോഡ് നിർമിക്കുകയും വാഹനത്തിൽ പട്രോളിങ് നടത്തുകയുമാണ് ചെയുന്നത്. എന്നാൽ അതേസമയം ഇന്ത്യൻ സൈന്യം
കാൽനടയായാണ് ഇപ്പോഴും ഇവിടെ പട്രോളിങ് നടത്തുന്നത്.
ചൈനീസ് റോഡ് ഇടുങ്ങിയതും വളരെ കുറച്ച് വഴിത്തിരിവുകളുമുള്ളതാണ്. സൈനികരുടെ പ്രയാസങ്ങൾ കുറയ്ക്കാൻ ഈ മേഖലയിൽ വഴിവെട്ടാനുള്ള ഇന്ത്യയുടെ ശ്രമം ചൈന തടഞ്ഞിരുന്നു. ഇന്ത്യയുടെ ഭാഗത്തേക്ക് മനപൂർവം വാഹനത്തിൽ കടന്നുകയറുന്ന ചൈനീസ് സൈന്യത്തെ ബലപ്രയോഗത്തിലൂടെയാണ് ഇന്ത്യൻ സൈന്യം തിരിച്ചയക്കുന്നത്.