ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് കൊറോണ

കോഴിക്കോട് : പുതുപ്പാടി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചു.
ഗൈനക്കോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കർണാടക സ്വദേശിനി ആയ ഇവർ ഈ മാസം അഞ്ചിന് നാട്ടിലേക്ക് പോയിരുന്നു. അതുകൊണ്ട് കർണാടകയിൽ നിന്നായിരിക്കും രോഗം പിടിപെട്ടത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. നാട്ടിൽ തിരിച്ചെത്തിയ ശേഷം
ക്വാറന്റീനിൽ കഴിയുന്നതിനിടെ നടന്ന പരിശോധനയിൽ ആണ് ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചത്.

ആശുപത്രിയിലെ ആറു ജീവനക്കാരെയും ചികിത്സയ്ക്കെത്തിയ നാല് ഗർഭിണികളെയും പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിൽ ആക്കി. ആശുപത്രിയിലെത്തിയ മറ്റുള്ളവരുടേയും ഇവർ ബന്ധപ്പെട്ടവരുടേയും വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് പുറത്ത് വിടാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.