‘സായി’യിലെ പാചകക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; മലയാളി താരങ്ങളടക്കം നിരീക്ഷണത്തിൽ

ബെംഗളൂരു: സ്‍പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബെംഗളൂരു കേന്ദ്രത്തിലെ മുൻ പാചകക്കാരൻ കൊറോണ ബാധിച്ച് മരിച്ചു. ഇതേതുടർന്ന് മലയാളി താരങ്ങളടക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ആഴ്ച സായിയിൽ നടന്ന യോഗത്തിന് മരിച്ചയാൾ എത്തിയിരുന്നെന്നും അന്ന് ജീവനക്കാരുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നെന്നുമാണ് വിവരം. നെഞ്ചുവേദനയെത്തുടർന്നായിരുന്നു മരണം. പരിശോധനയിൽ കൊറോണ ബാധിതനായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് താരങ്ങളെ നിരീക്ഷണത്തിലാക്കിയത്. ഇന്ത്യൻ ഹോക്കിതാരം പി ആർ ശ്രീജേഷ്, ഒളിമ്പ്യൻ കെ ടി ഇർഫാൻ തുടങ്ങിയവർ ഇവിടെ പരിശീലനത്തിലുണ്ട്.