ഇസ്ലാമാബാദ്: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പാകിസ്ഥാനിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉത്തരവിട്ട് പാകിസ്ഥാന്‍ സുപ്രീംകോടതി. പാകിസ്ഥാനില്‍ കൊറോണ ഒരു പകര്‍ച്ചവ്യാധിയല്ലെന്നാണ് കോടതി പറഞ്ഞത്.
രാജ്യത്ത് വേറെയും ഗുരുതരമായ അസുഖങ്ങൾ നിലവിലുണ്ട്, ആ രോഗങ്ങൾ പിടിപെട്ടും ആളുകൾ ദിവസേന മരിക്കുന്നു, ആ രോഗങ്ങൾ പരിഹരിക്കപ്പെടുന്നില്ല. അതുകൊണ്ട് പാകിസ്ഥാനിൽ പകർച്ചവ്യാധിയല്ലാത്ത കൊറോണ വൈറസിനു എതിരെയുള്ള പോരാട്ടത്തിന് എന്തിനാണ് ഇത്രേം വലിയ തുക ചിലവാകുന്നതെന്നും ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് ചോദിച്ചു.
ആരോഗ്യ അധികൃതർക്ക് എതിർപ്പില്ലെങ്കിൽ ഷോപ്പിങ് മാളുകൾ തുറക്കണമെന്നും ആഴ്ചയിൽ എല്ലാ ദിവസവും കച്ചവടത്തിന് അനുമതി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, പ്രതീക്ഷിച്ച രീതിയുള്ള വൈറസ് വ്യാപനം പാക്സിതാനിൽ ഇല്ലെന്നും അതുകൊണ്ട് ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും അറിയിച്ചു.
സ്വമേധയാലുള്ള ഹർജി പരിഗണിച്ച സുപ്രീം കോടതി തങ്ങളുടെ അധികാരം ഉപയോഗിച്ചാണ് ലോക്ക്ഡൗണും മറ്റും നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയത്. കോടതി ഉത്തരവിനെ പാകിസ്താൻ സർക്കാർ സ്വഗതം ചെയ്തു
അടുത്ത ദിവസങ്ങളിൽ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ചെറിയ വിപണികൾ ആഴ്ചയിൽ അഞ്ച് ദിവസം വീണ്ടും തുറക്കാൻ അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ നാല് പ്രവിശ്യകളിൽ മൂന്നെണ്ണത്തിലെ ഷോപ്പിംഗ് മാളുകൾ വീണ്ടും തുറക്കാൻ അനുവദിച്ചു.
അതേസമയം, ഇതുവരെ പാകിസ്ഥാനില്‍ 42,125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 903 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യുന്നതിനെ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും വിമര്‍ശിച്ചിട്ടുണ്ട്