പ്രത്യേക ട്രെയിനുകൾ; റെയിൽവേയ്ക്ക് തീരുമാനിക്കാം; സംസ്ഥാനങ്ങളുടെ അനുമതി വേണ്ട

ന്യൂഡെൽഹി: ലോക്ഡൗൺ മൂലം കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ തന്നെ ഇനി മുതൽ കേന്ദ്രത്തിന് ശ്രമിക് ട്രെയിനുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാം.ട്രെയിൻ അനുവദിക്കാൻ സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമാണെന്ന മുൻനിർദേശം കേന്ദ്ര സർക്കാർ ഒഴിവാക്കി. അതേ സമയം കൂടുതൽ ട്രെയിൻ സർവീസ് നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

റെയിൽവേ മന്ത്രാലയമാണ് പ്രത്യേക ട്രെയിനുകൾ അനുവദിക്കുകയെന്നും പുതുക്കിയ ഉത്തരവിൽ പറയുന്നു.

കുടിയേറ്റ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും നാട്ടിലേക്ക് മടങ്ങാൻ യൂണിയൻ ഹോം മിനിസ്ട്രി അനുമതി നൽകിയതിനെ തുടർന്നാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയത്.

സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും കുടിയേറ്റ തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും എത്തിക്കുന്നതിന് കൂടുതൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. പുതുക്കിയ മാർഗ രേഖയിൽ ഏഴ് പുതിയ നിർദേശങ്ങൾ ആണ് ഉള്ളത്.

ശ്രാമിക് പ്രത്യേക ട്രെയിനുകളുടെ യാത്ര ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം റെയിൽ‌വേ മന്ത്രാലയം കൂടുതൽ ട്രെയിനുകൾ അനുവദിക്കും.
എല്ലാ സംസ്ഥാനങ്ങളും / കേന്ദ്രഭരണ പ്രദേശങ്ങളും കുടുങ്ങിയവരെ സ്വീകരിക്കുന്നതിനും അയയ്ക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്തണം.

ട്രെയിൻ ഷെഡ്യൂൾ, ടിക്കറ്റ് ബുക്ക് ചെയ്യൽ, യാത്രക്കാരുടെ പ്രവേശനത്തിനും യാത്രയ്ക്കുമുള്ള പ്രോട്ടോക്കോളുകൾ, കോച്ചുകളിൽ നൽകേണ്ട സേവനങ്ങൾ, ഈ ക്രമീകരണങ്ങളെല്ലാം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കൂടിയാലോചിച്ച് റെയിൽ‌വേ മന്ത്രാലയം പരസ്യപ്പെടുത്തും. യാത്രക്കാരെയും നിർബന്ധിതമായി പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഉറപ്പാക്കുകയും, കൂടാതെ രോഗ ലക്ഷണമില്ലാത്ത യാത്രക്കാർക്ക് മാത്രമേ ട്രെയിനിൽ കയറാൻ അനുവാദിക്കുകയും ചെയ്യാവു.
എല്ലാ യാത്രക്കാരും ബോർഡിംഗ് സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. തുടങ്ങിയ നിർദേശങ്ങൾ ആണ് കേന്ദ്ര സർക്കാർ മുൻപോട്ടു വെച്ചിരിക്കുന്നത്.