നാളെമുതല്‍ 1750 കെഎസ്ആര്‍ടിസി ബസുകള്‍ ഓടും: മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെമുതല്‍ 1750 കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ആറ്റിങ്ങല്‍, തിരുവനന്തപുരം സെക്ടറുകളില്‍ പ്രീപെയ്ഡ് കാര്‍ഡ് നാളെമുതല്‍ നടപ്പാക്കും. രാവിലെ 7 മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് സര്‍വീസ് നടത്തുക.

പ്രതിദിനം 5.5 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച നിരക്കുമായാണ് സര്‍വീസ് പുനരാരംഭിക്കുക. മിനിമം ചാര്‍ജ് 12 രൂപയായാണ് വര്‍ധിപ്പിച്ചത്.

23 മുതല്‍ 27വരെ യാത്രക്കാരെ മാത്രമേ ഒരു ബസില്‍ കയറ്റു. ബസിന്റെ പുറകുവശത്ത് കൂടി മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുള്ളു. മുന്‍വാതിലിലൂടെ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കുള്ളു.