ക്രിസ്തീയ വിശ്വാസത്തെ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവര്‍ക്ക് എതിരേ നടപടി വേണം: കെസിബിസി

കൊച്ചി: ക്രിസ്തീയ വിശ്വാസത്തെയും സന്യാസ ജീവിതത്തെയും സന്യാസികളെയും അപമാനിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡയയില്‍ ചിലര്‍ നടത്തുന്ന ദുഷ് പ്രചാരണങ്ങള്‍ പ്രതിഷേധാര്‍ഹവും പ്രകോപനപരവുമാണെന്ന് കെസിബിസി ഔദ്യോഗിക വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട്.

ഒരു സന്യാസിനിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ക്രിസ്തീയ സമുദായത്തിനും ജീവിതത്തിനുമെതിരെ വിദ്വേഷ പ്രചരണം നടത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ സര്‍ക്കാരും നിയമ നടപടിയെടുക്കണമെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പൊതു ജനം ജാഗ്രത പാലിക്കണമെന്നും കെസിബിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.