റിസർവ് ബാങ്ക് വായ്പ തിരിച്ചടവ് മൂന്ന് മാസത്തേക്ക് നീട്ടും

മുംബൈ: സർക്കാർ രാജ്യവ്യാപകമായി മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടിയതോടെ റിസർവ് ബാങ്ക് (ആർ‌ബി‌ഐ) വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന് എസ്‌ബി‌ഐ ഗവേഷണ റിപ്പോർട്ട്.

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് 24 ന് ആണ് ആദ്യമായി പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചത്. മാർച്ച് 1 നും മെയ് 1 നും ഇടയിൽ ഉള്ള ലോണുകളുടെ തിരിച്ചടവിന് മൂന്ന് മാസത്തെ മൊറട്ടോറിയം മാർച്ചിൽ ആർ.ബി.ഐ. അനുവദിച്ചിരുന്നു.

ഇപ്പോൾ മെയ് 31 വരെ ലോക് ഡൗൺ നീട്ടിയതിനാൽ മൂന്ന് മാസത്തേക്ക് കൂടി മൊറട്ടോറിയം നീട്ടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.