ഉംപുണ്‍ ചുഴലിക്കാറ്റ്; രാമേശ്വരത്ത് കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

രാമേശ്വരം : ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. കാറ്റിനെ തുടര്‍ന്ന് തീരത്ത് കെട്ടിയിട്ടിരുന്ന 50 ഓളം മല്‍സ്യബന്ധനബോട്ടുകള്‍ നശിച്ചു.
കൊടുങ്കാറ്റിനെത്തുടര്‍ന്ന് ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് നാശം സംഭവിച്ചത്.

പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായിരുന്നു. തീരദേശത്തെ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഉംപുണ്‍ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിയായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ രാമേശ്വരത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്