കുവൈറ്റ് : കൊറോണ വൈറസ് ബാധിച്ച് കുവൈറ്റിൽ ചികിൽസയിലായിരുന്ന രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് കൊല്ലങ്കോട് ‘ശ്രീജ’ യിൽ വിജയഗോപാൽ ( 65),കോഴിക്കോട് കൊയിലാണ്ടി അത്തോളി സ്വദേശി തെക്കേ ചേരങ്കോട്ട് അബ്ദുൽ അഷ്‌റഫ് (55 ) എന്നിവരാണ് മരിച്ചത്.
വിജയ ഗോപാൽ, മുബാറക് അൽ കബീർ ആശുപത്രിയിലാണ് മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടർന്ന് അമീരി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അബ്ദുൽ അഷ്‌റഫ്. മൃതദേഹങ്ങൾ കൊറോണ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.
ശ്വാസ തടസ്സത്തെ തുടർന്ന് രണ്ടു ദിവസം മുമ്പ് ചികിൽസ തേടിയെത്തിയ വിജയഗോപാലിന് തുടർ പരിശോധനയിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു.
കുവൈറ്റ് മെറ്റൽ പൈപ്പ് ഇൻഡസ്ട്രീസ് കമ്പനിയിൽ ക്വാളിറ്റി കൺട്രോളർ ആയിരുന്നു. 40 വർഷമായി കുവൈറ്റിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന ഇദ്ദേഹം സാൽമിയയിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഭാര്യ പാർവ്വതി. മക്കൾ ഡോ. അജയൻ , സഞ്ചയൻ ( ന്യൂസിലാന്റ്).
മരിച്ച അബ്ദുൽ അഷ്‌റഫ് നുസ് ഹ ജാം ഇയ്യയിൽ കാഷ്യർ ആയിരുന്നു. ഭാര്യ താഹിറ.