മുംബൈ: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിതീവ്ര കൊറോണ ബാധിത സംസ്ഥാനമായ മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടാൻ തീരുമാനമായി.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കാനിരിക്കേയാണ് ലോക്ക് ഡൗൺ നീട്ടാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചത്.
സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ നീട്ടിയെങ്കിലും ഏതൊക്ക് മേഖലകളിൽ ഇളവ് അനുവദിക്കുമെന്ന കാര്യത്തിൽ പിന്നീടറിക്കും.
കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച ഹോട്ട്‌സ്‌പോട്ട് നഗരങ്ങളില്‍ മാത്രം ലോക് ഡൗൺ നീട്ടാനായിരുന്നു സർക്കാർ ആദ്യം ഉദ്ദേശിച്ചത. ഇതുംപ്രകാരം മുംബൈ, പൂനെ, മാലേഗാവ്, ഔറംഗാബാദ്, സോലാപൂര്‍ എന്നിവിടങ്ങളില്‍ മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണയായത്.
ഇതുവരെ 30,000 പേർക്കാണ് മഹാരാഷ്ട്രയിൽ കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തം കൊറോണ കേസുകളുടെ മൂന്നിലൊന്നു കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്.
ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 1,606 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ അധികവും മുംബൈയിലാണ്. 884 പേർക്കാണ് ഒറ്റദിവസം രോഗം സ്ഥിരീകരിച്ചത്.