ന്യൂനമർദം എംഫൻ ചുഴലിക്കാറ്റായി ; ഒഡിഷയിൽ ഏഴ് ലക്ഷംപേരെ ഒഴിപ്പിക്കുന്നു

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച ന്യൂനമർദം എംഫൻ ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിൽ ഏഴ് ലക്ഷംപേരെ ഒഴിപ്പിക്കാൻ ഒരുങ്ങി ഒഡിഷ സർക്കാർ.

18 മുതൽ 20 വരെ തീയതികളോടെ ഒഡീഷയുടെ വടക്കൻ മേഖലയിലേയ്ക്കും തുടർന്ന് പശ്ചിമബംഗാളിലേയ്ക്കും നീങ്ങുന്ന ചുഴലിക്കാറ്റിൽ ഒഡീഷ തീരദേശ മേഖലകളിൽ ഏറെ നാശംവിതയ്ക്കുന്ന സാഹചര്യം കണക്കിലെടുത്തണ്
വലിയതോതിൽ ജനങ്ങളെ ഒഴിപ്പിക്കാൻ ഒഡിഷ തയാറാക്കുന്നത്. 12 ജില്ലകളിൽനിന്നായി ഏഴ് ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുമെന്നാണ് സർക്കാർ പറയുന്നത്.

ന്യുനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെടുകയും വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുകയും ചെയ്യുന്നതിനാൽ പ്രഖ്യാപിത ‘സീറോ കാഷ്വാലിറ്റി’ നയത്തിൽ ഉറച്ചുനിൽക്കാൻ സർക്കാർ ഏറ്റവും നല്ല ചുവടുവെക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞത്. എല്ലായ്പ്പോഴും ജീവൻ രക്ഷിക്കുക എന്നതാണ് മുൻഗണനായെന്നും . വിലയേറിയ ഓരോ മനുഷ്യജീവിതത്തെയും രക്ഷിക്കാൻ പരമാവധി ശ്രമിക്കണം, ”നവീൻ കൂട്ടിച്ചേർത്തു.

തുടർന്ന് ഒഡീഷ സർക്കാർ 7 ലക്ഷം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാനുള്ള പദ്ധതി തയാറാക്കണമെന്ന് കലക്ടർമാരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഫാനി ചുഴലിക്കാറ്റ് സംസ്ഥാനത്തെ ബാധിച്ചപ്പോൾ 14 ലക്ഷത്തിലധികം പേരെയാണ് സർക്കാർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നത്.

കൂടാതെ കോറോണയുടെ സാഹചര്യംകൂടി പരിഗണിച്ച് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ജനങ്ങളെ പാർപ്പിക്കാനാവശ്യമായ കെട്ടിടങ്ങൾ കണ്ടെത്താൻ കളക്ടർമാരോട് നിർദേശിച്ചതായി സ്പെഷൽ റിലീഫ് കമ്മീഷണർ പി.കെ ജെന പറഞ്ഞു.മേയ് 18 മുതൽ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങളിലേക്കും ഒഡീഷ പശ്ചിമബംഗാൾ തീരത്തിനപ്പുറത്തേയ്ക്കും പോകരുതെന്ന് മീൻപിടിത്തക്കാർക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

അതേസമയം ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളം ഉൾപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽമഴയോടനുബന്ധിച്ച് ശക്തമായ മഴയും കാറ്റും വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.