സ്വകാര്യ കമ്പനികൾക്കും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളികളാകാം

ന്യൂഡെൽഹി: സ്വകാര്യ കമ്പനികൾക്കും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളികളാകാം. എന്നാൽ ഐഎസ്ആർഒയ്ക്കായിരിക്കും നിയന്ത്രണമെന്ന് ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ.

ഉപഗ്രഹ വിക്ഷേപണങ്ങളിൽ അടക്കം സ്വകാര്യ കമ്പനികൾക്കു പങ്കാളികളാകാം. ഐഎസ്ആർഒയുടെ സൗകര്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാം. സ്വകാര്യ പങ്കാളിത്തത്തിനു നയവും നിയന്ത്രണ സംവിധാനവും വരും.

ഇന്ത്യയെ ബിസിനസ് സൗഹൃദ ഇടമാക്കി മാറ്റണം. നിക്ഷേപ സൗഹൃദ രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ നിരവധി നടപടികളാണ് സ്വീകരിച്ചത്. വ്യാവസായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകും. സംസ്ഥാനങ്ങളിൽ വ്യാവസായിക ക്ലസ്റ്ററുകളുടെ പരിഷ്കരണത്തിനായി നേരിടുന്ന വെല്ലുവിളികൾ പരിഹരിച്ച് പൊതുവായ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. വ്യാവസായി ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ലാന്റ് ബാങ്ക് തയ്യാറാക്കും. ഇത് വ്യാവസായിക വിവര സംവിധാനം വഴി ജിഐഎസ് മാപ്പിങിന്റെ സംവിധാനത്തോടെ എല്ലാവർക്കും ലഭ്യമാക്കും.