തമിഴ്നാട്ടിൽ കൊറോണ ബാധിതർ പതിനായിരത്തിലേക്ക്; മരിച്ചവർ 66

ചെന്നൈ: കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് തമിഴ്നാട് രണ്ടാം സ്ഥാനത്തായി. സംസ്ഥാനത്തെ കൊറോണ ബാധിതർ 9674 ആയതോടെ ന്യൂഡെൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളെ മറികടന്നാണ് രണ്ടാമതായത്. രണ്ടു മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ കൊറോണ ബാധിച്ച് മരിച്ചവർ 66 ആയി.

കഴിഞ്ഞ പതിനൊന്ന് ദിവസമായി ദിനം പ്രതി ഏകദേശം 440 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ദിനം പ്രതി 9 ശതമാനത്തോളം വർദ്ധനവ് ആണ് ഉണ്ടാകുന്നത്.
ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചെന്നൈയിലാണ്. വ്യാഴാഴ്ച 447 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 363 എണ്ണം ചെന്നൈയിലാണ്.

മുംബൈയിൽ നിന്നും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആയി 1076 പേരുടെ വരവ് പോസിറ്റീവ് കേസുകൾ കൂടാൻ കാരണം ആയിട്ടുണ്ട്.